Friday, February 17, 2012

കണ്ണീര്‍

എന്‍റെ കണ്ണീര്‍ നിന്നെ ചിരിപ്പിക്കുകയാണോ?
എങ്കില്‍ നീ ചിരിക്കാന്‍ വേണ്ടി ഞാന്‍ അതിനെ
ഒരു മഴ പോലെ പെയ്യിക്കാം.നിനക്കതില്‍
ചിരിച്ചുല്ലസിക്കാം. മതി മറന്നു നനയാം.
അതിലെ ഒരു തുള്ളിയെങ്കിലും നീ നിന്‍റെ ചുണ്ടോടു ചേര്‍ത്താല്‍
നിന്‍റെ ഹൃദയത്തിനുള്ളില്‍ സൂക്ഷിച്ചാല്‍
എന്‍റെ കണ്ണീര്‍മഴക്ക്
പുതുമണ്ണിന്‍റെ നനുത്ത ഗന്ധമുണ്ടാകും.
മാണിക്യത്തിന്‍റെ മനോഹാരിതയുണ്ടാകും.
പൂവിന്‍റെ നൈര്‍മല്യമുണ്ടാകും.
നിന്‍റെ സ്നേഹമുണ്ടാകും.
അല്ല നമ്മുടെ സ്നേഹത്തിന്‍റെ ഒരിക്കലും കെടാത്ത വെളിച്ചമുണ്ടാകും...

No comments:

Post a Comment