Thursday, February 16, 2012

മരണം

എനിക്കു കേള്‍ക്കാം  നിന്‍റെ കാലൊച്ച , എനിക്കു മണക്കാം നിന്‍റെ ഗന്ധം...
ഓരോ നിശ്വാസത്തിലും നിന്നെ പ്രതീക്ഷിക്കുന്നു , ഓരോ ചുവടിലും നിന്നെ തിരയുന്നു
ഇരുട്ടിന്റെ കംബിളിപുതപ്പിനുള്ളിലും , പുറംവെയിലിലെ ചുടു കാറ്റിലും
 പിന്നെ എന്നെ തളര്‍ത്തൂം ദുസ്വപ് പങ്ങളിലും
എനിക്കറിയാം നീയുണ്ട്...എന്റെ കൂടെ ഒരു നിഴലു പോലെ...ഒരു വാക്കു മിണ്ടാതെ....

എന്തേ താമസം..? ചില നേരങ്ങളില്‍ മനസ്സു മടുത്ത് നിന്നോട് ഞാന്‍ ചോദിച്ചു
നി ഒന്നും മിണ്ടിയില്ല , പക്ഷെ എനിക്കറിയാം
ഒരു നാള്‍  നി എന്നോട് മിണ്ടുമെന്നു, എന്നെ പുണരുമെന്നു
എന്റെ ജീവന്‍ കെടുത്തുമെന്നു......പക്ഷെ.... എന്ന് ???
ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ക്കു നിറം,കൊടുക്കും വരെ നി കാത്തു നില്‍ക്കുമോ?
ഞാന്‍  നട്ട ചെബകത്തില്‍ പൂ വിരിയും വരെ നി മാറി നില്‍ക്കുമോ?

ഇല്ല എനിക്കറിയാം...നിനക്കാവില്ല....
നി എന്റെ കൂടെ തന്നെയിരിക്കും
എതോ ഒരു നിമിഷത്തി
ല്‍ ഞാന്‍ പോലുമറിയാതെ.....
എന്നെയും കൊണ്ട് മറഞ്ഞു പോയീടുവാ
ന്‍..............................

No comments:

Post a Comment